നട്ടുച്ചനേരത്ത് ഗോവയിൽ അന്നൊരു കടലിൻറെ തീരത്തു ഞാനിരുന്നു. ഗോവ എന്നോർക്കുമ്പോൾ ഓർമ്മയിൽ എത്തുന്ന, ഫെനിയും കുറച്ചെൻ്റെ ഉള്ളിലാക്കി.
Tuesday, March 23, 2021
കുമിളകൾ
കുമിളകൾ
കുമിളകൾ
നട്ടുച്ചനേരത്ത് ഗോവയിൽ അന്നൊരു കടലിൻറെ തീരത്തു ഞാനിരുന്നു.
ഗോവ എന്നോർക്കുമ്പോൾ ഓർമ്മയിൽ എത്തുന്ന, ഫെനിയും കുറച്ചെൻ്റെ ഉള്ളിലാക്കി.
ചൂട് ഒന്ന് ചെറുക്കുവാൻ വാങ്ങിയ ബിയർ, എൻറെ ഗ്ലാസിൻറെ വക്ക് തുളുമ്പി നിന്നു.
നുരയുന്ന ഗ്ലാസ്സിൽ നിന്നുയർന്നോരാ കുമിളകൾ,നുകരുവാൻ ചുണ്ടുകൾ വെമ്പി നിന്നു.
അകലെയാ കടലിൻറെ മാറിലൂടെ ഇഴയുന്ന, ചെറു ചെറു തോണികൾ കണ്ണിൽ എത്തി.
അതിലുണ്ട് തുഴയുന്ന മുക്കുവ കുട്ടന്മാർ, വലയിട്ടു മത്സ്യം പിടിച്ചെടുക്കാൻ.
കടലിലേക്ക് ഇട്ടൊരു വലയുടെ അറ്റത്ത്, കടലമ്മ കനിയുമെന്നോർത്തു കൊണ്ട്.
കടലിൻറെ മാറത്തു പലതുണ്ട് തോണികൾ , ചൂടും വെയിലും ചെറുത്തു കൊണ്ട്.
ഇത്തരം ചിന്തയിലാണ്ടു പോയി ഞാനെൻറെ, നുരയുന്ന ഗ്ലാസിനെ വിസ്മരിച്ചു.
മനസ്സ് എൻറെ ഗ്ലാസ്സിലേക്ക്എ എത്തിയപ്പോഴേക്കും,ഗ്ലാസിലെ നുര എല്ലാം മാഞ്ഞുപോയി.
കടലിലെ ഓളങ്ങൾ തിരയായടിക്കുമ്പോൾ, ഉണ്ടാകുനെത്രയോ കുമിളകൾ എമ്പാടും.
തിര ഒന്ന് വലിയുമ്പോൾ പൊട്ടിത്തെറിക്കുന്ന,കുമിളകൾ ആണെന്നതോർത്തിടേണം.
കടലമ്മ പറയാതെ പറയുന്ന പൊരുളാണ്" ശ്വാശ്വതം അല്ല ഈ ഭൂവിതിൽ ഒന്നുമേ"