പള്ളപ്പാട്ട് പഴമ്പാട്ട്
പള്ള നിറക്കാൻ പാടു പെടുന്നൊരീ, പാവത്തിൻ്റെ പഴം പാട്ടിൽ,കേട്ടുമടുത്ത കടങ്കഥപോലെ ഒരു കാര്യവുമില്ലെന്നോതരരുത്.
കേൾക്കുവാൻ ഒരു കാത് ഉണ്ടെങ്കിൽ, അലിയുവാൻ ഒരു കരൾ ഉണ്ടെങ്കിൽ, പള്ള നിറക്കാൻ പാടും ഈ പാട്ടിൻ്റെ അന്തരാത്മാവിനെ തേടി നോക്കൂ.
വേദനാ നിർഭരമായോരീ ഗീതത്തിൽ,അങ്ങോളമിങ്ങോളം തേടി നോക്കൂ, നേരുണ്ട്, നെറിയുണ്ട്, സ്നേഹതുടിപ്പുണ്ട് ജീവൻ്റെ ഗന്ധം അങ്ങ് ഏറെയുണ്ട്.
പാട്ടിൻറെ ശീലുകൾ നെയ്തൊരീ പാവത്തിൻ ഉള്ളിൽ സ്പുരിക്കുന്ന സ്നേഹത്തിൻ രാഗവും, ചങ്കിൽ തുടിക്കുന്ന വെമ്പലിൽ താളവും, ഉള്ളുതുറന്ന് ഒന്നു കേട്ടു നോക്കൂ.
ഇല്ല ഒട്ടും മാറ്റങ്ങൾ ശബ്ദത്തിൽ എങ്കിലും,കാലചക്രത്തിൻ്റെ വിസ്മയ മാറ്റത്താൽഉണ്ടേറെ മാറ്റങ്ങൾ ഉൻമയിൽ അർത്ഥത്തിൽ.
ഒരു പള്ള, മറുപള്ള, മറ്റേറെ പള്ളകൾ തെല്ലു നിറയ്ക്കുവാൻ പാടുന്ന പാട്ട് ഇത് ജീവൻ്റെ പാട്ടാണ് ചങ്കിൻ തുടിപ്പാണ്, പാടി മടുക്കില്ല കേട്ടു മടുത്താലും.