Monday, August 23, 2021
Onam 2021
ഓണം വന്നോണം വന്നോണം വന്നേ, മാവേലി പാട്ടിൻറെ കാലം വന്നേ.
ഉപ്പേരി, പപ്പടം, എല്ലാം കൂട്ടി......
ഉണ്ണണ്ടതാ...ണിന്നൊരോണസദ്യ.
ഓണം വന്നോണം വന്നോണം വന്നേ, മാവേലി പാട്ടിൻറെ കാലം വന്നേ.
പുത്തനുടുപ്പില്ല, പുത്തരി ചോറില്ല,
സർക്കാരിൻ കിറ്റുണ്ട് പട്ടിണി മാറ്റുവാൻ.
ഓണം വന്നോണം വന്നോണം വന്നേ, മാവേലി പാട്ടിൻറെ കാലം വന്നേ.
ഊഞ്ഞാലിലാടാനും പാടാനും വെമ്പുന്ന
എത്രയോ പേർക്കിന്ന് സമ്പർക്കം പാടില്ല.
ഓണം വന്നോണം വന്നോണം വന്നേ, മാവേലി പാട്ടിൻറെ കാലം വന്നേ.
മാസ്ക്കുണ്ട്, സോപ്പുണ്ട്, സാനിറ്റൈസറും,
മാവേലിതബ്രാനെ സ്വീകരിക്കാൻ.
ഓണം വന്നോണം വന്നോണം വന്നേ, മാവേലി പാട്ടിൻറെ കാലം വന്നേ.
എങ്കിലുംവേണ്ട, വരേണ്ടെൻറെ തമ്പുരാൻ ഈ ഓണം നല്ലോണമല്ലെൻറെ തബ്രാനേ.
Subscribe to:
Posts (Atom)