(പ്രോബസ് മെമ്പർ ലതാപ്രസാദ് 2024 വാർഷിക ആഘോഷത്തിൽ അവതരിപ്പിച്ച കവിത)
...............................
തിന്തിമി തെയ്യാരോ തക തക തിന്തിമി തെയ്യാരോ.... (2)
ഒന്നാംപിറന്നാളാണെ,പ്രൊബസിനിന്നൊന്നാം പിറന്നാളാണേ (2)
(തിന്തിമി )
അന്നു ശബരി സാറിൻ ചിന്തകൾക്കുള്ളിൽ പിറന്നതാണേ..
പെൻഷനും റോട്ടറിയും ബിസിനസും ഒത്തുചേർന്നീ പ്രോബസ്(2)
(തിന്തിമി)
ലോഹിതൻ സാറുമെത്തി ഡോക്ടർ ഷെർലിയും കൂടെയെത്തി
റോട്ടറി ക്ലബ്ബിൻ സ്വന്തം ലതാ..വേണു ഗോപാലും കൂടി(2)
(തിന്തിമി)
ഹൃദ്യമാം പുഞ്ചിരിയും ഏകി എന്നും എത്തും സുജാത ചേച്ചി
ശബരി സാറിന്റെ പത്നി നമ്മുടെ സ്വന്തം സുജാത ചേച്ചി(2)
(തിന്തിമി)
റോട്ടറി സാരഥിയാം സൂസനും പ്രോബ സിന്നംഗമാണേ
റെജിച്ചായൻ കൂടെയുണ്ടേ എന്നുമെന്നും പ്രോബസിൻ കൂട്ടിനായി(2)
(തിന്തിമി)
മത്തനുമെത്തിയപ്പോൾ പ്രോബ്സീനെ
ന്തൊരു ചന്തമായി
ഒത്തൊരുമിച്ചീടുവാൻ,ഇതുപോലെയില്ല മറ്റൊന്നുമോർത്താൽ(2)
(തിന്തിമി)
നമ്മളടിത്തൂൺ പറ്റി,വീട്ടിലിരുന്നൊന്നു മുഷിഞ്ഞ നേരം
റോട്ടറി വന്നു നമ്മെ,കൂട്ടിയിട്ടു പ്രോബസിനുള്ളിലാക്കി (2)
(തിന്തിമി)
പ്രോബസ് നയിച്ചടുവാനായിയെത്തി സൗമ്യനാം തമ്പാൻ സാറ്
ഇന്നതിൻ സാരഥിയായ്,പ്രിയങ്കരൻ ചന്ദിരൻ സാറുമെത്തി (2)
(തിന്തിമി)
തിങ്കളുദിച്ച പോലെ കാര്യദർശി അമ്പിളിയന്നുതൊട്ടേ
പൊന്നുഷസന്ധ്യ പോലെ കൂടെയെത്തി നിർമലയാം ഉഷസ്(2)
(തിന്തിമി)
പാട്ടുകൾ പാടിപ്പാടി കണക്കുകൾനോക്കും സഹീറു സാറും
കൾച്ചറൽ കാര്യദർശി ശശി സാറുമൊ പ്പത്തിനൊപ്പമെത്തി (2)
(തിന്തിമി)
നൂറു കവിഞ്ഞിടുന്നേ ഇന്നിപ്പോൾ പ്രോബസിന്നംഗസംഖ്യ
കേട്ടറിഞ്ഞെത്തിടുന്നേ, ആളുകൾ പ്രോബസിലംഗമാകാൻ(2)
(തിന്തിമി)
പഞ്ചാരപ്പാട്ടുപാടി റേയ്ച്ചൽമ്മാമ്മ
അന്നു മയക്കി നമ്മെ
ക്രിസ്തുമസ്ഫാദറായി കുഞ്ഞച്ചായൻ വേദിപിടിച്ചടക്കി(2)
(തിന്തിമി)
പയ്യൻ കരുണാകരൻസാറു നമ്മിൽ യോഗ പകുത്തു വെച്ചു
ശ്ലോകങ്ങൾ ചൊല്ലിടുവാനെത്തിടുന്നു ശാന്തമ്മ ടീച്ചറെന്നും, (2)
(തിന്തിമി)
പെണ്ണിൻ കരുത്താണേ, പ്രോബസിനെന്നും കരുത്താണേ
പർവതാരോഹയകയായ് വിജയം നമ്മുടെ ലക്ഷ്മി ടീച്ചർ(2)
(തിന്തിമി)
നാട്യതിലകമായി ഒപ്പം കൂടി തങ്കച്ചിലേഖ ടീച്ചർ
പ്രായം മറന്നിട്ടെത്തിയെന്നുമൊപ്പം തങ്കമണി ടീച്ചറും (2)
(തിന്തിമി)
നൂറിന്റെ നോട്ടു പാട്ടിൽ മോളിമ്മാമ്മ ആറാട്ടിലാക്കി നമ്മെ..
സ്വപ്നങ്ങൾ കോർത്തിണക്കി ബീന കെ എസ്
മായിക ലോകം കാട്ടി(2)
(തിന്തിമി)
താളത്തിൽ പാട്ടുപാടി ലളിത ടീച്ചറും കൂട്ടുകൂടി
റോട്ടറി മുഖ്യദർശി,ബീനയും, നമ്മൾക്കുണർവിനെത്തും (2)
(തിന്തിമി )
സ്വന്തം കവിതകളും ആയിയെത്തും ചിറ്റപ്പനും മകനും
പ്രോബസിൻ ചന്തമാണേ,ഒപ്പമെത്താൻ
മറ്റു കവികളുണ്ടേ(2)
(തിന്തിമി)
കൾച്ചറൽ ട്രൂപ്പിനായി ഇടയ്ക്കിടെ സ്നാക്സുമായെത്തിടുന്ന,
ജീവിതം ഗാഥയാക്കും ലളി..താംബിക ടീച്ചർ കൂടെ(2)
(തിന്തിമി)
ഹോമിയോട്ടിപ്പുകളും ഓതിടുവാൻ ചന്ദ്രികാഡോക്ടറുണ്ട്
പേരുകൾ ചൊല്ലിടാത്ത കൂട്ടരെല്ലാം ഒന്നു പൊറുത്തിടെണേ (2)
(തിന്തിമി)
ക്യാമറക്കണ്ണിനാലേ എല്ലാമെല്ലാം ഒപ്പിയെടുക്കുന്നുണ്ടേ...
പ്രോബസിൻഫോട്ടോഗ്രാഫർ,
രേഖ, പ്രോഗ്രാം വെളിച്ചത്താക്കും (2)
(തിന്തിമി )
ഓണം പൊടിപൊടിച്ചേ, പ്രോബസിന്നോണം പൊടിപൊടിച്ച... (2)
(തിന്തിമി)
പ്രാർത്ഥനാ ഗീതമോതി ജയലക്ഷ്മി യന്നുമനം കവർന്നു
മിന്നുന്ന താരങ്ങളാണെന്നുമെന്നും
പ്രോബസിൻ കൂട്ടുകാര്(2)
(തിന്തിമി)
ശ്രീയക്കവന്നുഷസ്സിൽ, രമ കൂടി
വില്ലടിച്ചൊന്നുപാടി
ഞെട്ടിത്തരിച്ചുപോയ നമ്മളെല്ലാം പൊട്ടിച്ചിരിച്ചുവല്ലോ(2)
(തിന്തിമി)
പ്രോബസിൻ പൂങ്കുയിലായ് പാട്ടുപാടി ഗീതാകുമാരിയെത്തി
സിന്ധുവും ശ്രീകുമാരീമൊന്നിനൊന്നു മെച്ചമായ് പാടിയല്ലോ(2)
(തിന്തിമി)
ഗാനങ്ങൾ കോർത്തിണക്കി ഫ്യൂഷൻ,
ഗാനമേളയൊരുക്കി
ഒറ്റയ്ക്കു പാട്ടുപാടി നമ്മുടെ ഭൻഷായ് മോഹൻ സാറ് (2)
(തിന്തിമി)
നല്ല ചുവടു വെച്ച് അംഗനമാർ കൊട്ടിക്കളിച്ചുവല്ലോ
കൊയ്ത്തു പാട്ടൊന്നു പാടി, നൃത്തവുമായെത്തീയവരു പിന്നെ(2)
(തിന്തിമി)
നാടോടി പാട്ടിനൊത്ത് നിറഞ്ഞാടി വിസ്മയക്കാഴ്ച തീർത്ത
നമ്മ പുലോമജയീ പ്രോബസിൻ മിന്നുന്ന താരമല്ലോ(2)
(തിന്തിമി)
സ്വന്തം കവിതകളും ആലപിച്ചു പ്രോബസ് കവികളെത്തി
ഓണസദ്യയൊരുക്കി ലീലാ ഗ്രൂപ്പിൻ ഏഴാം സ്വർഗ്ഗത്തണലിൽ(2)
(തിന്തിമി)
ആരോഗ്യ ടിപ്പുമായി,ഏകാംഗ നാടകം കാട്ടിനമ്മേ
നല്ല നടനായിട്ട് അന്നുമെ ത്തികൃഷ്ണപിള്ളേട്ടൻ കൂടെ(2)
(തിന്തിമി)
വഞ്ചിപ്പാട്ടും രചിച്ച് പ്രസിഡന്റ മരത്തിരുന്ന നേരം
പ്രോബസിൻ ഗായകരോ വായ്ത്താരികൾ നന്നായി ഏറ്റുപാടി(2)
(തിന്തിമി)
തുള്ളലിൻ താളമോടെ പ്രോബസിൻ നല്ല ചരിതം പാടി
എല്ലാർക്കുമൊപ്പം കൂടാൻ എനിക്കു മന്നായല്ലോ കൂട്ടുകാരെ(2)
(തിന്തിമി)
എന്നും നമുക്കു കൂടാം, ആടാം പാടാം പ്രോബസിനൊപ്പമായി
സന്തോഷദായിനിയാം പ്രോബസിനേകുന്നുമംഗളങ്ങൾ (2)
(തിന്തിമി)
ഒന്നാംപിറന്നാളാണെ,പ്രൊബസിനിന്നൊന്നാം പിറന്നാളാണേ (2)
(തിന്തിമി )
എന്നും നമുക്കു കൂടാം ആടാം പാടാം
പ്രോബസിനൊപ്പമായി
സന്തോഷദായിനിയാം
പ്രോബസിനേകുന്നു മംഗളങ്ങൾ(2)
( തിന്തിമി)
ലതാ പ്രസാദ്
28.9.2024,saturday, 11.57pm