മഴ എന്ന പ്രകൃതിയിൽ കനിവാർന്ന തുള്ളികൾ
മനസ്സിലെ ബാഷ്പങ്ങൾ കോർത്തിണക്കി. തോരാതെ പെയ്യുന്ന പേമാരിക്കൊപ്പം മിഴികളും നനവാർന്നു പെയ്തിറങ്ങി.
ഒരു ചെറു തെന്നലിൻ മധുരമാം തഴുകലിൽ ഓർമ്മയാം തന്ത്രികൾ ആലോലമാടി.
മാഞ്ഞു മറയുന്ന ബന്ധങ്ങൾ ഓരോന്നും ചാഞ്ചാടി ആടി ആ മഴ ചാറ്റലിൽ.
അവനെയിൽ വീഴുന്ന ക്ഷണികമാം തുള്ളിയിൽ
കാണുന്നു ഞാൻ എൻ ബാല്യകാലം.
എത്രയോ ശിഥിലമി ജീവിതമെന്നോർത്തു വിങ്ങുന്നതേങ്ങലിൽ ഞാൻ അലിഞ്ഞു.
ഞാൻ പോലും അറിയാതെ യന്മനം
പെട്ടെന്ന് പെയ്യാൻ തുടങ്ങി കണികളായി.
ഹൃദയമിടിപ്പിന്റെ താളപതർച്ചയിൽ പേടിച്ചരണ്ടെൻ്റെ ഭാവനാ തന്ത്രികൾ.
വാതായനങ്ങൾ അടച്ചു മനസ്സിൻറെ
പൂട്ടിട്ട് പൂട്ടി കവാടങ്ങളും.
കാൽമുട്ടു മടക്കി പുതപ്പിട്ടു മൂടി ഞാൻ
ഈശ്വര നാമം ജപിച്ചു ഉറങ്ങി.
No comments:
Post a Comment