കിഴക്കു ദിക്കിലെ മേഘ പടർപ്പിനിൽ
ചെങ്കതിർ വീശി ഉണരുന്ന സൂര്യനും
ചായുന്ന സദ്യക്ക് ചായം പുരട്ടുന്ന തീഗോളമായുള്ളോരണയുന്ന സൂര്യനും
സൃഷ്ടി കർത്താവിൻറെ കൈവിരൽ തുമ്പിലെ വിസ്മയമേകുന്ന ചിത്രങ്ങളല്ലയോ?
ഏകുന്നു ദിനകരൻ കല്പ കലാന്തരെ
ഭൂമിയാം ദേവിക്ക് പ്രാണനും വായുവും ഉദയാസ്തമനത്തിൻ മായാ പ്രപഞ്ചം പഞ്ചേന്ദ്രിയങ്ങളിലാകെ തിളങ്ങി.
സൂര്യ ഭഗവാനെ! നിൻ പ്രഭാ രശ്മിയെ അഞ്ജലി കൂപ്പി വണങ്ങുന്നു ഞാനിതാ.
No comments:
Post a Comment