Friday, June 7, 2024

ഉറക്കം

                    ഉറക്കം
അത്താഴശേഷമാ അടുക്കള വിട്ടെത്തും 
നിന്നെ പ്രതീക്ഷിച്ചു ഞാൻ കാത്തിരിക്കെ, 
ഒരുവാക്ക്  ചൊല്ലാതെ, മറുവാക്ക്  കേൾക്കാതെ ഉറങ്ങാൻ തുടങ്ങിയോ നീ ?

കണ്‍നട്ട്  കാതോർത്തു, നിന്നെപ്രതീക്ഷിച്ചു,
ടീ വിയിൻ മുന്നിൽ ഞാൻ, അന്ധനായി.
കഷ്ടം റിമോർട്ടിന്റെ, ബട്ടനെ അപ്പോൾ  
നിഷ്ട്ടുരമയെത്ര, കുത്തി നോവിച്ചു ഞാൻ.

കേട്ടില്ല  ഞാൻ നിന്റെ, കാലൊച്ച ഒട്ടുമേ,
കണ്ടില്ല നിൻ നിഴൽ, നീങ്ങുന്ന തെങ്ങുമേ.
ക്ഷീണത്താൽ, വായ് വലിഞ്ഞാഞ്ഞു തുറന്നപ്പോൾ 
കണ്ണുകൾ രണ്ടിലും അശ്രു നിറഞ്ഞുപൊയ്.

ടീവി കെടുത്തി ഞാൻ നിന്നെ തിരഞ്ഞപ്പോൾ,
കണ്ടു ഞാൻ നിന്നെ, ആ ശയ്യാതലത്തിലായ്.
നിദ്രയിൽ ആണ്ടു നീ, കംബിളി കുള്ളിലായ്,
സുഖമായി സുഷുപ്തിയിലാണ്ടിരിക്കുന്നത്.

എത്ര കോപിച്ചാലും, എന്തെല്ലാമായാലും
ഒരുരാത്രി പോലും, എൻ ഓർമയിലിന്ന്നോളം,
ഒരുവാക്ക്  ചൊല്ലാതെ, മറുവാക്ക്  കേൾക്കാതെ ഉറങ്ങിയിട്ടില്ല നീ യിത്രനാളും.

ഈ നിദ്ര ഞങ്ങൾക്ക് , സന്തോഷമേകുവാൻ
പ്രാർഥിച്ചു സൃഷ്ടാവോടല്പനേരം.
ഉറങ്ങുന്ന നിന്നെ ഒന്നുണർത്താൻ മുതിരാതെ
നിദ്രയെ പുൽകി ഞാൻ, നിന്നോടൊപ്പം.





No comments: