അന്നൊരു സ്വപ്നത്തി
ലാണ്ടൂപോയപ്പോഴെൻ,
സിരകളിൽ പാഞ്ഞൊരു
മിന്നൽപിണർ.
ഇടി കുടുങ്ങി എൻ,
അന്തരംഗങ്ങളിൽ,
കൊടും കാറ്റടിച്ചെൻ്റെ,
ബോധതലങ്ങളിൽ.
ശബ്ദം പതിഞ്ഞു പോയ്,
താളം നിലച്ചു പോയ്,
വെളിച്ചം മറഞ്ഞു പോയ്.
ഇരുളിന്റെ പാളിയിൽ.
കാഴ്ചകൾ മങ്ങി പോയ്, കണ്ണുതളർന്നുപോയി.
ഓർമ്മകൾ മാഞ്ഞു പോയ്,
ചിന്തയിൽ ആഴ്ന്നു പോയി.
ശൂന്യതയ്ക്കുള്ളിൽ ഞാൻ
ഏകനായി തീർന്നപ്പോൾ,
അറിഞ്ഞു ഞാൻ എന്നുള്ളിൽ,
തിക്കി നിറച്ചൊരാ ശൂന്യതയെ.
ശൂന്യമാ നേട്ടങ്ങൾ,
ശൂന്യമാ കോട്ടങ്ങൾ
ശൂന്യമീ സ്വപ്നവും
എന്നറിഞ്ഞു.
No comments:
Post a Comment