Sunday, April 14, 2024

An honour at the age of 75 years..


An honour for the academic achievements at the age of 75 years, from the native village, during the 18th Anniversary of the SNDP Sakha, at Pulikkezh on 14 th April 2024.

Tuesday, February 27, 2024

ആനന്ദത്തിൻ്റെ പിറന്നാൾ കവിത

അച്ഛനും അമ്മയ്ക്കും 
               ആദ്യത്തെ പുത്രിയായി 
ഭൂമിയിലേക്ക് പിറന്ന 
               ആ നാൾ മുതൽ,
ശൈശവ ബാല്യ 
               തലങ്ങളിലെല്ലാം ഞാൻ,
ചെയ്ത കുസൃതി 
                 കുറുമ്പു കഥകളന്ന്, 
അച്ഛനും അമ്മയും 
                  അമ്മൂമ്മയും, പിന്നെ, 
അപ്പച്ചി കൊച്ചച്ചന്മാരുമെലാം,
                 എത്രയോ വട്ടം പറഞ്ഞു കേട്ടു.
ബാല്യത്തിൽ, കേട്ടതും 
                  കണ്ടതുമെല്ലാമെൻ 
മനസ്സിൻറെ ചെപ്പതിൽ, 
            മായാതെ മങ്ങാതെ ചേർത്തു വച്ചൂ.
 ബാല്യത്തിൽ കൗമാരം,  
                    കൊതിച്ചെന്നിരിക്കിലും,
 കൗമാരമായപ്പോൾ,
                     യൗവനമായി സ്വപ്നം. 
യൗവനമായപ്പോൾ, 
                     കൂട്ടായി കുടുംബമായി,
പിന്നതിവേഗം,
                    കടന്നുപോയി നാളുകൾ.
വാർദ്ധക്യം എത്തി ഞാൻ 
                      കണ്ണ് തുറന്നപ്പോൾ,
ഒപ്പമില്ല അച്ഛനും, അമ്മയും,
        പിന്നെ അപ്പച്ചി കൊച്ചച്ചന്മാരുമാരും.
മക്കളോ വളർന്നു 
                       വലുതായി അവരിന്ന്, 
ചേക്കേറി അകലെയായി
                        ഭാര്യാസമേതരായി.
ഇന്നൊരു വട്ടമെൻ ബാല്യ 
               വിശേഷങ്ങൾ കേൾക്കുവാനായി, 
ഞാൻ തേടുകയാണ് എൻറെ
                         ഉറ്റോർ ഉടയോരെ.
 നക്ഷത്ര കൂട്ടങ്ങൾക്കുള്ളിൽ 
                     എവിടെയോ, മിന്നി മറയുന്നു 
ഭൂതലം വിട്ടോരെൻ 
                       ഉറ്റോർ ഉടയവർ. 
ഓർമ്മ വിളമ്പുവാൻ 
                       തേടുന്നു ഞാനിന്ന്,
 കണ്ണെത്താ ദൂരത്തെ  
                         മക്കളെ എപ്പോഴും.
 കേൾക്കാനും, പറയാനും   
                            ആളില്ലെന്നായപ്പോൾ,
മടങ്ങുവൻ തോന്നുന്നെൻ 
                        അമ്മതൻ ഗർഭത്തിൽ.

Monday, January 8, 2024

ഒരു വേനൽ മഴ


വേനൽ മഴ ഒന്ന് പെയ്തൊഴിയുന്നതെൻ, 
കോലായിൽ നിന്നു ഞാൻ നോക്കി നിന്നു.

കാർമേഘം മൂടി ഇരുട്ട് പടർന്നപ്പോൾ
മിന്നൽ പിണറുകൾ  വെട്ട മേകി.

പാറി പറക്കുന്ന മേഖത്തിൽ എവിടെയോ  പേറ്റു നോവിന്റെ രോദനം മാറ്റൊലിച്ചു.

വാനിൽ പിറന്നൊരാവെള്ളിക്കുമിളകൾ 
തുള്ളികളിച്ചു നിലം പതിച്ചു. 

വേനലിൽ ദാഹിച്ചു വരണ്ടൊരാ ഭൂതലം, വേഴാമ്പൽ പോലെ അതെ സ്വീകരിച്ചു.

വെയിലിന്റെ ചൂടേറ്റ് വാടി കിടൊന്നൊരാ പുൽക്കളും, പൂക്കളും, പുഞ്ചിരിച്ചു.

ചെടികളും, കോടികളും,  ചാഞ്ചാടിയാടി 
ആ മഴയുടെ ആനന്ദം ആസ്വദിച്ചു. 

കുളിരുള്ള കാറ്റൊന്നു മന്ദമായെന്നെയും, പുൽകി പുണർന്ന് കടന്നുപോയി.

മ്ലാനമായി, മൂകമായി, ഇരുന്നോരെൻ, മനസ്സിലും മഴയുടെ താളങ്ങൾ മാറ്റൊലിച്ചു.

Thursday, January 4, 2024