Monday, August 23, 2021

Onam 2021

ഓണം വന്നോണം വന്നോണം വന്നേ, മാവേലി പാട്ടിൻറെ കാലം വന്നേ. ഉപ്പേരി, പപ്പടം, എല്ലാം കൂട്ടി...... ഉണ്ണണ്ടതാ...ണിന്നൊരോണസദ്യ. ഓണം വന്നോണം വന്നോണം വന്നേ, മാവേലി പാട്ടിൻറെ കാലം വന്നേ. പുത്തനുടുപ്പില്ല, പുത്തരി ചോറില്ല, സർക്കാരിൻ കിറ്റുണ്ട് പട്ടിണി മാറ്റുവാൻ. ഓണം വന്നോണം വന്നോണം വന്നേ, മാവേലി പാട്ടിൻറെ കാലം വന്നേ. ഊഞ്ഞാലിലാടാനും പാടാനും വെമ്പുന്ന എത്രയോ പേർക്കിന്ന് സമ്പർക്കം പാടില്ല. ഓണം വന്നോണം വന്നോണം വന്നേ, മാവേലി പാട്ടിൻറെ കാലം വന്നേ. മാസ്ക്കുണ്ട്, സോപ്പുണ്ട്, സാനിറ്റൈസറും, മാവേലിതബ്രാനെ സ്വീകരിക്കാൻ. ഓണം വന്നോണം വന്നോണം വന്നേ, മാവേലി പാട്ടിൻറെ കാലം വന്നേ. എങ്കിലുംവേണ്ട, വരേണ്ടെൻറെ തമ്പുരാൻ ഈ ഓണം നല്ലോണമല്ലെൻറെ തബ്രാനേ.

Tuesday, June 15, 2021

Tuesday, April 27, 2021

പള്ളപ്പാട്ട് പഴമ്പാട്ട്

       പള്ളപ്പാട്ട് പഴമ്പാട്ട്

പള്ള നിറക്കാൻ പാടു പെടുന്നൊരീ, പാവത്തിൻ്റെ പഴം പാട്ടിൽ,കേട്ടുമടുത്ത കടങ്കഥപോലെ ഒരു കാര്യവുമില്ലെന്നോതരരുത്.

കേൾക്കുവാൻ ഒരു കാത് ഉണ്ടെങ്കിൽ, അലിയുവാൻ ഒരു കരൾ ഉണ്ടെങ്കിൽ, പള്ള നിറക്കാൻ പാടും ഈ പാട്ടിൻ്റെ അന്തരാത്മാവിനെ തേടി നോക്കൂ.

വേദനാ നിർഭരമായോരീ ഗീതത്തിൽ,അങ്ങോളമിങ്ങോളം തേടി നോക്കൂ, നേരുണ്ട്, നെറിയുണ്ട്, സ്നേഹതുടിപ്പുണ്ട് ജീവൻ്റെ ഗന്ധം അങ്ങ് ഏറെയുണ്ട്.

 പാട്ടിൻറെ ശീലുകൾ നെയ്തൊരീ പാവത്തിൻ ഉള്ളിൽ സ്പുരിക്കുന്ന സ്നേഹത്തിൻ രാഗവും, ചങ്കിൽ തുടിക്കുന്ന വെമ്പലിൽ താളവും, ഉള്ളുതുറന്ന് ഒന്നു കേട്ടു നോക്കൂ.

 ഇല്ല ഒട്ടും മാറ്റങ്ങൾ ശബ്ദത്തിൽ എങ്കിലും,കാലചക്രത്തിൻ്റെ വിസ്മയ മാറ്റത്താൽഉണ്ടേറെ മാറ്റങ്ങൾ ഉൻമയിൽ അർത്ഥത്തിൽ.

 ഒരു പള്ള, മറുപള്ള, മറ്റേറെ പള്ളകൾ തെല്ലു നിറയ്ക്കുവാൻ പാടുന്ന പാട്ട് ഇത് ജീവൻ്റെ പാട്ടാണ് ചങ്കിൻ തുടിപ്പാണ്, പാടി മടുക്കില്ല കേട്ടു മടുത്താലും.


Tuesday, March 23, 2021

കുമിളകൾ

നട്ടുച്ചനേരത്ത് ഗോവയിൽ അന്നൊരു കടലിൻറെ തീരത്തു ഞാനിരുന്നു.    ഗോവ എന്നോർക്കുമ്പോൾ ഓർമ്മയിൽ  എത്തുന്ന, ഫെനിയും കുറച്ചെൻ്റെ  ഉള്ളിലാക്കി.

ചൂട് ഒന്ന് ചെറുക്കുവാൻ വാങ്ങിയ ബിയർ എൻറെ ഗ്ലാസിൽ നിറഞ്ഞു തുളുമ്പി നിന്നു.  
 നുരയുന്ന ഗ്ലാസ്സിൽ നിന്നുയർന്നോരാ കുമിളകൾ,
  നുകരുവാൻ ചുണ്ടുകൾ വെമ്പി നിന്നു. 

കടലിൻറെ ശബ്ദവും തിരയുടെ താളവും
പൊട്ടിച്ചിരികളും, അർതനാദങ്ങളും,
തഴുകുന്ന കടലിന്റെ ശീത കാറ്റും,
കടലിലേക്ക് എൻ ശ്രദ്ധ മാറ്റി വിട്ടു.
 
അകലെയാ കടലിൻറെ മാറിലൂടിഴയുന്ന, പല ചെറു തോണികൾ കണ്ണിൽ എത്തി. 
 അതിലുണ്ട് തുഴയുന്ന മുക്കുവ കുട്ടന്മാർ, ചൂടും വെയിലും  ചെറുത്തു കൊണ്ട്.

കടലിലേക്ക് ഇട്ടൊരു വലയുടെ അറ്റത്ത്, 
കടലമ്മ കനിയുമെന്നാശയോടെ 
ഉഴലുന്നു കരയിൽ നിന്ന് എത്രയോ ദൂരത്തിൽ,
അവരുടെ സ്വപ്നങ്ങൾ സാധ്യമാക്കാൻ. 

ഇത്തരം ചിന്തയിലാണ്ടു പോയി ഞാനെൻറെ, ഉള്ളിലെ ഫെനിയുടെ  ചോധനയിൽ , 
 മനസ്സ് എൻറെ ഗ്ലാസ്സിലേക്ക്
 എത്തിയപ്പോഴേക്കും, 
ഗ്ലാസിലെ നുര എല്ലാം മാഞ്ഞുപോയി. 

കണ്ടു ഞാൻ ഒരു പാഠം കടലിൻറെ തീരത്ത്,
കടലിലെ ഓളങ്ങൾ തിരയായടിക്കുമ്പോൾ,
ഉണ്ടാകുനെത്രയോ കുമിളകൾ എമ്പാടും. ഒരു തെല്ലുനേരം തിളങ്ങുന്ന കുമിളകൾ 
 പൊട്ടിത്തെറിക്കുന്നു ,തിരയോന്ന് വലിയുമ്പോൾ.
 
 കടലമ്മ പറയാതെ പറയുന്ന പൊരുളാണ്
" ഭൂവിതിൽ ഏതുമേ,നേട്ടവും, കോട്ടവും, കണ്ടതും, കേട്ടതും, കാലചക്രത്തിന്റെ
തിരയിൽ നിന്നുയരുന്ന കുമിളകൾ 
ആണതിൽ, ഭ്രമിക്കേണ്ടതില്ല നാം". 


  

കുമിളകൾ

 കുമിളകൾ

നട്ടുച്ചനേരത്ത് ഗോവയിൽ അന്നൊരു കടലിൻറെ തീരത്തു ഞാനിരുന്നു. 

ഗോവ എന്നോർക്കുമ്പോൾ ഓർമ്മയിൽ എത്തുന്ന, ഫെനിയും കുറച്ചെൻ്റെ  ഉള്ളിലാക്കി.

ചൂട് ഒന്ന് ചെറുക്കുവാൻ വാങ്ങിയ ബിയർ, എൻറെ ഗ്ലാസിൻറെ വക്ക് തുളുമ്പി നിന്നു.  

 നുരയുന്ന ഗ്ലാസ്സിൽ നിന്നുയർന്നോരാ കുമിളകൾ,നുകരുവാൻ ചുണ്ടുകൾ വെമ്പി നിന്നു. 

 അകലെയാ കടലിൻറെ മാറിലൂടെ ഇഴയുന്ന, ചെറു ചെറു തോണികൾ കണ്ണിൽ എത്തി.

  അതിലുണ്ട് തുഴയുന്ന മുക്കുവ കുട്ടന്മാർ, വലയിട്ടു മത്സ്യം പിടിച്ചെടുക്കാൻ.

കടലിലേക്ക് ഇട്ടൊരു വലയുടെ അറ്റത്ത്, കടലമ്മ കനിയുമെന്നോർത്തു കൊണ്ട്. 

 കടലിൻറെ മാറത്തു പലതുണ്ട് തോണികൾ ,  ചൂടും വെയിലും  ചെറുത്തു കൊണ്ട്.

ഇത്തരം ചിന്തയിലാണ്ടു പോയി ഞാനെൻറെ, നുരയുന്ന ഗ്ലാസിനെ വിസ്മരിച്ചു.

 മനസ്സ് എൻറെ ഗ്ലാസ്സിലേക്ക്എ എത്തിയപ്പോഴേക്കും,ഗ്ലാസിലെ നുര എല്ലാം മാഞ്ഞുപോയി. 

കടലിലെ ഓളങ്ങൾ തിരയായടിക്കുമ്പോൾ, ഉണ്ടാകുനെത്രയോ കുമിളകൾ എമ്പാടും. 

തിര ഒന്ന് വലിയുമ്പോൾ പൊട്ടിത്തെറിക്കുന്ന,കുമിളകൾ ആണെന്നതോർത്തിടേണം. 

 കടലമ്മ പറയാതെ പറയുന്ന പൊരുളാണ്" ശ്വാശ്വതം അല്ല ഈ ഭൂവിതിൽ ഒന്നുമേ"