Tuesday, December 16, 2014

Lost in thought


The time has come to sit back and relax
But the mind does not permit to rest.
It becomes active than in the past
To evaluate losses and gains.

The dreams were umpteen and joyful
But they took a part of life in vain.
The time lost was more than used
The chances missed were the most.

The distance traveled is fairly long
The fuel consumed is pretty large.
Thus goes the evaluation of mind
That perturbs me while at rest.

Who am I to evaluate my life?
What are the gauges to be used ?
As mind has no answers to these questions
Let me not disturb my peace of mind.



Tuesday, December 2, 2014

ഉറക്കം

                    ഉറക്കം
ഒരുവാക്ക്  ചൊല്ലാതെ, മറുവാക്ക്  കേൾക്കാതിന്ന്,
ഉറങ്ങാൻ തുടങ്ങിയോ നീ ?
കണ്‍നട്ട്  കാതോർത്തു, നിന്നെപ്രതീക്ഷിച്ചു,
ടീ വിയിൻ മുന്നിൽ ഞാൻ, അന്ധനായി.
കഷ്ടം റിമോർട്ടിന്റെ, ബട്ടനെ അപ്പോൾ  ഞാൻ,
നിഷ്ട്ടുരമയെത്ര, കുത്തി നോവിച്ചുപോയ്.
കേട്ടില്ല  ഞാൻ നിന്റെ, കാലൊച്ച ഒട്ടുമേ,
കണ്ടില്ല നിൻ നിഴൽ, നീങ്ങുന്ന തെങ്ങുമേ.
ഞാൻ എന്റെ വായ്, വലിച്ചാഞ്ഞു തുറന്നുപോയ്
കണ്ണുകൾ രണ്ടിലും അശ്രു നിറഞ്ഞുപൊയ്.
ടീവി കെടുത്തി ഞാൻ നിന്നെ തിരഞ്ഞപ്പോൾ,
കണ്ടു ഞാൻ നിന്നെ, ആ ശയ്യാതലത്തിലായ്.
നിദ്രയിൽ ആണ്ടു നീ, കംബിളി കുള്ളിലായ്,
സുഖമായി സുഷുപ്തിയിൽ, ആണ്ടുകിടക്കുന്നു.
എത്ര ശഠിച്ചാലും, എത്ര കോപിച്ചാലും,
ഒരുരാത്രി പോലും, എൻ ഓർമയിലിന്ന്നോളം,
ഒരുവാക്ക്  ചൊല്ലാതെ, മറുവാക്ക്  കേൾക്കാതെ
ഉറങ്ങിയിട്ടില്ല നീ യിത്രനാളും.
ഈ നിദ്ര ഞങ്ങൾക്ക് , സന്തോഷമേകുവാൻ
പ്രാർഥിച്ചു സൃഷ്ടാവോടല്പനേരം.
ഉറങ്ങുന്ന നിന്നെ ഒന്നുണർത്താൻ ശ്രമിക്കാതെ
നിദ്രയെ പുൽകി ഞാൻ, നിന്നോടൊപ്പം.




Monday, December 1, 2014

നേട്ടങ്ങൾ കോട്ടങ്ങൾ

      നേട്ടങ്ങൾ  കോട്ടങ്ങൾ                  

ഭാഗം - 1  -  അന്ന്

നുറ്റാണ്ട്  പിന്നിട്ടു പോയപ്പോൾ കണ്ടെത്ര
തോടും പുഴകളും കാടും വനങ്ങളും
വയലും കിണറും കുളങ്ങളും കണ്ടെത്ര
പക്ഷിമൃഗാദികൾ പൂന്പാറ്റ കൂട്ടങ്ങൾ.      

സ്നേഹവും നന്മയും പോറ്റുന്ന  മർത്യരും
നാണം കുണുങ്ങി ഒഴുകുന്നരുവിയും.        
പൂവിൻ നറുമണം പേറും പവനനും
പാറി പറക്കുന്ന നൽകിളികൂട്ടവും.

അർപ്പുവിളികളും നാദസ്വരങ്ങലും,
കൂത്തും കുരവയും ചെണ്ടമേളങ്ങളും,
ആഘോഷ വേളകൾ കാർജവമേറ്റുന്ന
മേളങ്ങൾ എത്രയോ കേൾക്കുന്നു ഞാനന്ന് .    

ഭാഗം - 2 - ഇന്ന്
ഇന്നു ഞാൻ  കാണുന്നു ഫ്ലാറ്റുകൾ എങ്ങുമേ,
വറ്റിവരളുന്ന പുഴകളുണ്ട് അങ്ങിങ്ങായി.
ചത്തുകിടക്കുന്ന കാക്കയും കുരുവിയും.
ഒട്ടേറെ ഉണ്ടിന്നു കറന്റിന്റെ കംബിമേൽ .    

ഇന്നു ഞാൻ  കാണുന്ന ദൃശ്യങ്ങൾ മിധ്യയാണ്
ഇന്നു ഞാൻ കേൾകുന്ന ശബ്ദങ്ങൾ കൃതൃമം
ഇന്നു ഞാൻ ശ്വസിക്കുന്ന വായുവിൽ വിഷമുണ്ട്‌
ഇന്നു ഞാൻ ഭുജിക്കുന്ന ഭക്ഷണം വിഷമാണ്.

ഇന്നെന്റെ ചിന്തകൾ എന്നിൽ ഒത്തുങ്ങുന്നു.  
ഇന്നെന്റെ നേട്ടങ്ങൾ മാത്രമാണെന്റെത്.
ഇന്നെന്റെ ചിന്തഇൽ  മൂല്ല്യങ്ങൾ അന്യമാണ്
ഇന്നെന്റെ ലക്ഷ്യമോ  നേട്ടങ്ങൾ കൊയ്യലാണ്.

ഭാഗം- 3-  നാളെ

നേട്ടങ്ങൾ തേടിനാം ഓടുന്ന ഓട്ടത്തിൽ
കോട്ടങ്ങൾ എന്തെല്ലാം എന്നരിയേണം നാം.
നല്ലൊരു  നാളേക്കു ജന്മം കൊടുക്കുവാൻ
നന്മ നിറയ്ക്കണം   വാക്കിലും ചെയിത്തിലും.