Monday, December 1, 2014

നേട്ടങ്ങൾ കോട്ടങ്ങൾ

      നേട്ടങ്ങൾ  കോട്ടങ്ങൾ                  

ഭാഗം - 1  -  അന്ന്

നുറ്റാണ്ട്  പിന്നിട്ടു പോയപ്പോൾ കണ്ടെത്ര
തോടും പുഴകളും കാടും വനങ്ങളും
വയലും കിണറും കുളങ്ങളും കണ്ടെത്ര
പക്ഷിമൃഗാദികൾ പൂന്പാറ്റ കൂട്ടങ്ങൾ.      

സ്നേഹവും നന്മയും പോറ്റുന്ന  മർത്യരും
നാണം കുണുങ്ങി ഒഴുകുന്നരുവിയും.        
പൂവിൻ നറുമണം പേറും പവനനും
പാറി പറക്കുന്ന നൽകിളികൂട്ടവും.

അർപ്പുവിളികളും നാദസ്വരങ്ങലും,
കൂത്തും കുരവയും ചെണ്ടമേളങ്ങളും,
ആഘോഷ വേളകൾ കാർജവമേറ്റുന്ന
മേളങ്ങൾ എത്രയോ കേൾക്കുന്നു ഞാനന്ന് .    

ഭാഗം - 2 - ഇന്ന്
ഇന്നു ഞാൻ  കാണുന്നു ഫ്ലാറ്റുകൾ എങ്ങുമേ,
വറ്റിവരളുന്ന പുഴകളുണ്ട് അങ്ങിങ്ങായി.
ചത്തുകിടക്കുന്ന കാക്കയും കുരുവിയും.
ഒട്ടേറെ ഉണ്ടിന്നു കറന്റിന്റെ കംബിമേൽ .    

ഇന്നു ഞാൻ  കാണുന്ന ദൃശ്യങ്ങൾ മിധ്യയാണ്
ഇന്നു ഞാൻ കേൾകുന്ന ശബ്ദങ്ങൾ കൃതൃമം
ഇന്നു ഞാൻ ശ്വസിക്കുന്ന വായുവിൽ വിഷമുണ്ട്‌
ഇന്നു ഞാൻ ഭുജിക്കുന്ന ഭക്ഷണം വിഷമാണ്.

ഇന്നെന്റെ ചിന്തകൾ എന്നിൽ ഒത്തുങ്ങുന്നു.  
ഇന്നെന്റെ നേട്ടങ്ങൾ മാത്രമാണെന്റെത്.
ഇന്നെന്റെ ചിന്തഇൽ  മൂല്ല്യങ്ങൾ അന്യമാണ്
ഇന്നെന്റെ ലക്ഷ്യമോ  നേട്ടങ്ങൾ കൊയ്യലാണ്.

ഭാഗം- 3-  നാളെ

നേട്ടങ്ങൾ തേടിനാം ഓടുന്ന ഓട്ടത്തിൽ
കോട്ടങ്ങൾ എന്തെല്ലാം എന്നരിയേണം നാം.
നല്ലൊരു  നാളേക്കു ജന്മം കൊടുക്കുവാൻ
നന്മ നിറയ്ക്കണം   വാക്കിലും ചെയിത്തിലും.

No comments: