വേനൽ മഴ ഒന്ന് പെയ്തൊഴിയുന്നതെൻ,
കോലായിൽ നിന്നു ഞാൻ നോക്കി നിന്നു.
കാർമേഘം മൂടി ഇരുട്ട് പടർന്നപ്പോൾ
മിന്നൽ പിണറുകൾ വെട്ട മേകി.
പാറി പറക്കുന്ന മേഖത്തിൽ എവിടെയോ പേറ്റു നോവിന്റെ രോദനം മാറ്റൊലിച്ചു.
വാനിൽ പിറന്നൊരാവെള്ളിക്കുമിളകൾ
തുള്ളികളിച്ചു നിലം പതിച്ചു.
വേനലിൽ ദാഹിച്ചു വരണ്ടൊരാ ഭൂതലം, വേഴാമ്പൽ പോലെ അതെ സ്വീകരിച്ചു.
വെയിലിന്റെ ചൂടേറ്റ് വാടി കിടന്നൊരാ പുൽക്കളും, പൂക്കളും, പുഞ്ചിരിച്ചു.
ചെടികളും, കോടികളും, ചാഞ്ചാടിയാടി
ആ മഴയുടെ ആനന്ദം ആസ്വദിച്ചു.
കുളിരുള്ള കാറ്റൊന്നു മന്ദമായെന്നെയും, പുൽകി പുണർന്ന് കടന്നുപോയി.
മ്ലാനമായി, മൂകമായി, ഇരുന്നോരെൻ, മനസ്സിലും മഴയുടെ താളങ്ങൾ മാറ്റൊലിച്ചു.
No comments:
Post a Comment