Sunday, September 24, 2017

ഉജ്ജയിനിയിലെ ഗായിക
ഉര്‍വ്വശിയെന്നൊരു മാളവിക
ശില്‍പ്പികള്‍ തീര്‍ത്ത കാളിദാസന്റെ
കല്‍പ്രതിമയില്‍ മാലയിട്ടു

ഋതു ദേവതയായ്‌ നൃത്തം വെച്ചു
മുനികന്യകയായ്‌ പൂജിച്ചു
ഹിമഗിരി പുത്രിയായ്‌ തപസ്സിരുന്നൂ അവള്‍
സ്വയംവരപ്പന്തലില്‍ ഒരുങ്ങി നിന്നൂ (ഉജ്ജയിനി)

അലിയും ശിലയുടെ കണ്ണു തുറന്നൂ
കലയും കാലവും കുമ്പിട്ടൂ
അവളുടെ മഞ്ജീരശിഞ്ജിതത്തില്‍ സൃഷ്ടി-
സ്ഥിതിലയതാളങ്ങളൊതുങ്ങി നിന്നൂ (ഉജ്ജയിനി)

യുഗകല്‍പനയുടെ കല്ലിനു പോലും
യുവഗായികയുടെ ദാഹങ്ങള്‍
ഒരു പുനര്‍ജ്ജന്മത്തിന്‍ ചിറകു നല്‍കി അവര്‍
സ്വയം മറന്നങ്ങനെ പറന്നുയര്‍ന്നൂ (ഉജ്ജയിനി)

കടല്‍പ്പാലം
വയലാര്‍ +ദേവരാജന്‍ +പി ലീല
👇👇

No comments: