ഇപ്പുറം
അപ്പുറം പോകുവാൻ, എത്തേണ്ട എന്റഅമ്മ,
എത്താത്ത ആ മരക്കൊമ്പിനായി.
സത്യത്തെ മിഥ്യയും, മിഥ്യയെ സത്യവുമാക്കി മറിച്ചിടും, ചിത്തത്തിൽ വിദ്യകൾ.
ദുർബല നേരത്തെ ചിന്ത വിഭ്രാന്തികൾ,
ഉണ്മകൾ ആയിരം മൂടി മറച്ചിടും.
ഇപ്പുറത്തത്ത്യന്ത സ്നേഹബന്ധങ്ങളും, അപ്പുറത്തോ, വെറും മായയും, മിഥ്യയും.
കാർമേഘപ്പാളികൾ, തിങ്ങിനിറയവേ, കാണാത്ത അപ്പുറം, കാണാൻ തിരയാതെ.
കണ്ണടച്ചൊന്ന് വിളിക്കുവിൻ സൃഷ്ടാവെ, ഞങ്ങളെയൊക്കെയും, ഓർമ്മയിൽ എത്തിക്കാൻ.
ഇപ്പുറത്തുള്ളൊരിൻ, സ്നേഹത്തിൻ തന്തുക്കൾ,
ഒട്ടേറെ ഇല്ലയോ പൊട്ടിച്ചെറിയുവാൻ.
എത്തേണ്ട എന്റഅമ്മ, ആമരക്കൊമ്പിനായി, പൊട്ടിച്ചെറിയല്ലേ, ഇപ്പറത്തുള്ളോരെ.
No comments:
Post a Comment