Friday, January 16, 2026

അപ്പുറം

                       അപ്പുറം 

എത്തിപ്പിടിക്കട്ടെ ഞാനാ മരക്കൊമ്പി -
ലിത്തിരിനേരം വിഷാദം വെടിഞ്ഞിനി.

 ഒത്തിരിപ്പൂക്കൾ വിരിഞ്ഞൊരാപ്പൂമര - മുത്തുക്കൾ നാലഞ്ചിറുത്തെടുക്കട്ടെ ഞാൻ.

 ചിന്തയാം തൂശനില തന്നിൽ വച്ചതിൽ 
പൊന്തുന്ന നിശ്വാസനീർ തളിക്കട്ടെ ഞാൻ.

കാലസ്മരണതൻ നാരുപിരിച്ചൊരു 
മാലക്കു വേണ്ടിക്കൊരുക്കട്ടെ ഒക്കെയും.

തൂമണം പേറും പുതുമാല്യമേന്തിയാ -
സാമ്രാജ്യമെത്താൻ കൊതിക്കുന്നു മാനസം.

നക്ഷത്രഭേദിക്കുമപ്പുറത്തായെൻ്റെ -
യുറ്റോരുടയോർ വസിപ്പതു കാണൻമു ഞാൻ.
ഞാനൊന്നു ബന്ധം പുലർത്തട്ടെ നിങ്ങളോ-
 ടാനനം മെന്തേ തിരുപ്പതു മൗനമായി.

ചായം പുരട്ടാത്ത കാര്യങ്ങളുണ്ടെനി - 
ക്കായിരമായിരം നിങ്ങളോടൊതുവാൻ.

നിങ്ങൾ വെടിഞ്ഞു കഴിഞ്ഞൊരീ ബഭൂതലേ-
ചങ്ങാതിമാരേ,വിടയ്ക്കായി കൊതിപ്പുഞാൻ.

സത്യവും ധർമ്മവും നീതിയും വിട്ടുള്ള ചിത്രങ്ങൾ മാത്രമാണിന്നീ മഹീതലെ. 

നീതിക്കുവേണ്ടി വാദിക്കുവാനുള്ള 
തനീതിതൻ കോടതിയാണിവിടങ്ങുമേ.

എത്തിപ്പിടിക്കട്ടെ ഞാനാ മരക്കൊമ്പി-
ലിത്തിരി നേരം വിഷാദം വെടിഞ്ഞിനി.

No comments: